വാട്ടർ അതോറിറ്റി ഓഫീസുകളിൽ വിജിലൻസ് റെയ്ഡ്

single-img
4 April 2012

കോഴിക്കോട്: ജില്ലയിലെ വാട്ടര്‍ അതോറിറ്റി ഓഫിസുകളില്‍ വിജിലന്‍സ് വിഭാഗം റെയ്ഡ് നടത്തി .വെസ്റ്റ്ഹില്‍ ഡിസ്ട്രിബ്യൂഷന്‍ സബ് ഡിവിഷന്‍ ഓഫിസ് ,ഡിവിഷന്‍ ഓഫിസ് എന്നിവിടങ്ങളിലാണു പരിശോധന നടത്തിയത്.  അതോറിറ്റി ഓഫിസുകളില്‍ വിവിധ അപേക്ഷകള്‍ നല്‍കിയവരെ വിളിച്ചുവരുത്തി മൊഴിയെടുത്തിട്ടുമുണ്ട്. വിജിലന്‍സ് ഡയറക്ടര്‍ വേണുഗോപാല്‍ കെ. നായരുടെ നിര്‍ദേശപ്രകാരം സംസ്ഥാന വ്യാപകമായി നടന്ന പരിശോധനയുടെ ഭാഗമായിരുന്നു കോഴിക്കോട്ടേതും.അപേക്ഷിച്ചവര്‍ക്ക് കുടിവെള്ള വിതരണം വൈകിപ്പിക്കുന്നുണ്ടോ, അനധികൃത കണക്ഷന്‍ നല്‍കിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും പരിശോധിച്ച ത് .  ചൊവ്വാഴ്ച രാവിലെ 11 മണിക്ക് തുടങ്ങിയ പരിശോധന വൈകീട്ട് അഞ്ചുവരെ നീണ്ടു. പരിശോധനക്ക് വിജിലന്‍സ് കോഴിക്കോട് യൂണിറ്റ്  ഡിവൈ.എസ്.പി കെ.കെ. അബ്ദുല്‍ ഹമീദ് നേതൃത്വം നല്‍കി.