ഭൂമിയുടെ ന്യായവില നിശ്ചയിക്കുന്നതിലെ അപാകത പരിഹരിക്കുമെന്ന് ഉമ്മന്‍ചാണ്ടി

single-img
4 April 2012

ഭൂമിയുടെ ന്യായവില നിശ്ചയിക്കുന്നതിലെ  അപാകതകള്‍ പരിഹരിക്കാന്‍  മന്ത്രിസഭാ ഉപസമിതിയെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.  ജലം, റവന്യൂ, മുന്‍സിപ്പല്‍, പഞ്ചായത്ത്, വൈദ്യുതി, വനമന്ത്രിമാര്‍  എന്നിവര്‍ ഈ സമതിയില്‍ അംഗങ്ങള്‍ ആയിരിക്കും. ഒരു മാസത്തിനകം  ഇതിന്റെ റിപ്പോര്‍ട്ടുകള്‍ നല്‍കാന്‍ സമിതിക്ക്  നിര്‍ദേശം നല്‍കിയതായി  അദ്ദേഹം വാര്‍ത്താസമ്മേളത്തില്‍ പറഞ്ഞു
വികലാംഗര്‍ക്ക് യന്ത്രവല്‍കൃത മുച്ചക്ര വാഹനം നല്‍കുന്നതിന് പദ്ധതി തയ്യാറാക്കും.  നിലവില്‍ കേന്ദ്രം 10,000 രൂപയും കേരളം 10,000 രൂപയുമാണ് യന്ത്രവല്‍കൃത മുച്ചക്ര വാഹനം വാങ്ങുന്നതിന് നല്‍കുന്നത്.