തിരുപ്പതി ദര്‍ശനത്തിന് ഇനി വി.ഐ.പി പരിഗണന ഇല്ല

single-img
4 April 2012

തിരുപ്പതി ക്ഷേത്രദര്‍ശനത്തിനുള്ള വി.ഐ.പി ടിക്കറ്റ്  ഒഴിവാക്കുന്നു.  വിവിധമേഖലകളില്‍ നിന്നുള്ള എതിര്‍പ്പ് കണക്കിലെടുത്താണ്  തിരുമല  തിരുപ്പതി  ദേവസ്ഥാനത്തിന്റെ ഉന്നതാധികാര സമിതിയുടെ യോഗത്തിലിത് തീരുമാനമായത്.  ഇന്ന് മുതല്‍ ഇത് പ്രാബല്യത്തില്‍ വരും.  കാനുമുറി ബാപ്പിരാജു അദ്ധ്യക്ഷനും എല്‍.വി സുബ്രഹ്മണ്യം എക്‌സിക്യൂട്ടീവ് ഓഫീസറുമായ  സമിതിയാണ് ഈ തീരുമാനം എടുത്തത്.  തിരുപ്പതിയിലെത്തുന്ന ലക്ഷക്കണക്കിന് സാധാരണ ഭക്തര്‍ക്ക് ഇത്  വളരെയധികം ഗുണം ചെയ്യും.