കപ്പല്‍ വിട്ടു നല്‍കണമെന്ന ആവശ്യവുമായി എന്റിക്ക ലെക്‌സി ഉടമകള്‍ സുപ്രീം കോടതിയിലേക്ക്

single-img
4 April 2012

മത്സ്യത്തൊഴിലാളികളെ  വെടിവച്ചുകൊന്ന കേസില്‍ പോലീസ് കസ്റ്റഡിയിലെടുത്ത  ഇറ്റാലിയന്‍ കപ്പല്‍ വിട്ടുകൊടുക്കരുതെന്ന കഴിഞ്ഞ ദിവസത്തെ  ഹൈക്കോടതി വിധിക്കെതിരെ  കപ്പല്‍ ഉടമകള്‍  സുപ്രീംകോടതിയെ  സമീപിക്കും.കപ്പല്‍ വിട്ടുകൊടുക്കരുതെന്ന സിംഗിള്‍ ബഞ്ച് വിധി റദ്ദ് ചെയ്യ്തു കൊണ്ടുള്ള ഹൈക്കോടതി ഉത്തരവില്‍  കമ്പനിക്ക് ആവശ്യവുമായി വിചാരണ കോടതിയെ സമീപിക്കാമെന്നു  പറഞ്ഞിട്ടുണ്ട്.

കപ്പല്‍ വിട്ടുകൊടുക്കാനുള്ള സിംഗിള്‍ ബഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് മത്സ്യത്തൊഴിലാളികളുടെ ബന്ധുക്കള്‍  നല്‍കിയ ഹര്‍ജി പരിഗണിച്ചുകൊണ്ടായിരുന്നു കോടതിയുടെ ഉത്തരവ്.