ശബരിമല: തന്ത്രിയുടെ അനുമതിയില്ലാതെ ദേവപ്രശ്‌നം

single-img
4 April 2012

തന്ത്രിയുടെ  അനുമതിയില്ലാതെ  ദേവസ്വം ബോര്‍ഡിലെ ചില ഉദ്യോഗസ്ഥര്‍ ദേവപ്രശ്‌നം നടത്തിയത്  വന്‍ വിവാദമാകുന്നു. ഇരിങ്ങാലക്കുട പത്മനാഭശര്‍മയുടെ  നേതൃത്വത്തില്‍ നടന്ന ഈ ദേവപ്രശ്‌നം  ബോര്‍ഡ് അംഗങ്ങളായ സിസിലിയും കെ.വി പത്മനാഭനും അറിഞ്ഞിട്ടില്ലെന്ന്  പറയുന്നു.  അന്നദാനമണ്ഡപം കെട്ടുന്നതില്‍ ദൈവഹിതം  അറിയാനായി ദേവസ്വം ബോര്‍ഡ് തന്ത്രിയോട് അനുമതി  ചോദിച്ചിരുന്നുവെന്നും  എന്നാല്‍ ദേവപ്രശ്‌നം നടത്തേണ്ട സാഹചര്യം  ഇപ്പോഴില്ലെന്നും  വിപുലമായ കൂടിയാലോചനകള്‍ ഇല്ലാതെ ഇതിനു അനുമതി നല്‍കാന്‍ കഴിയില്ലായെന്ന തന്ത്രിയുടെ  മറുപടിയെ തുടര്‍ന്ന് രഹസ്യമായി  ദേവപ്രശ്‌നം  നടത്താന്‍ ബോര്‍ഡ് തീരുമാനിക്കുകയായിരുന്നു.

സാധാരണഗതിയില്‍  തന്ത്രിയുടെ  അനുമതി വാങ്ങി തീയതി നിശ്ചയിച്ച ശേഷമാണു  ദേവപ്രശ്‌നം നടത്താനുള്ളത്.