പ്രഭുദേവയുമായുള്ള പ്രണയം തകര്‍ന്നുവെന്ന് നയന്‍താര

single-img
4 April 2012

ഏറെ കാലത്തിന് ശേഷം  നയന്‍താര  മനസ് തുറക്കുന്നു. നടനും സംവിധായകനുമായ പ്രഭുദേവയുമായുള്ള പ്രണയം തകര്‍ന്നുവെന്ന്. ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ്  നയന്‍താര  പ്രണയം തകര്‍ന്ന കാര്യം   പരസ്യമായി പറഞ്ഞത്. പ്രണയബന്ധം തകര്‍ന്നകാര്യം ഇതുവരെ  പരസ്യമായി  നയന്‍താര വെളിപ്പെടുത്തിയിരുന്നില്ല.

തെറ്റിദ്ധാരണകളുടെ അടിസ്ഥാനത്തില്‍ സിനിമാ രംഗത്തുള്ള  പലരുടേയും പ്രണയവും വിവാഹ ബന്ധങ്ങളും തകര്‍ന്നിട്ടുണ്ട്.  അത് തന്നെയാണ് തന്റെ കാര്യത്തിലും സംഭവിച്ചത്.  ആളുകള്‍മാറുന്നു, സാഹചര്യങ്ങള്‍ മാറുന്നു.  അങ്ങനെ ഒരുപാട് മാറ്റങ്ങള്‍. ഒരു പക്ഷേ ഈ മാറ്റങ്ങളുടെ പ്രതിഫലനമാകാം ഇതൊക്കെ. എന്തായാലും  അതെല്ലാം വ്യക്തിപരമായ  കാര്യങ്ങളാണെന്നും നയര്‍താര പറഞ്ഞു.  മൂന്നരവര്‍ഷം  ഒരു പ്രണയബന്ധം കൊണ്ടു നടന്ന വ്യക്തിയാണ് ഞാന്‍.  അതുകൊണ്ട് തന്നെ  ഇനി ഏകാന്തവാസമാണെന്ന് ഇപ്പോള്‍ പറയുവാനാകില്ല.  ശേഷിക്കുന്ന കാലവും അതേ സ്‌നേഹം  അല്ലെങ്കില്‍  അതുപോലെ സ്‌നേഹം ലഭിക്കുന്നതിനുള്ള പ്രയത്‌നത്തിലായിരിക്കും താനെന്നും  നയന്‍താര പറഞ്ഞു.

പ്രഭുദേവയുമായുള്ള ബന്ധം പാടെ ഉപേക്ഷിച്ചിട്ടില്ലെന്ന സൂചനകളും നയന്‍സ് അഭിമുഖത്തില്‍  നല്‍കുന്നുണ്ട്. പ്രണയം തകരുവാനുള്ള കാരണം ഇതുവരെ വെളിപ്പെടുത്തിയില്ല.