പാകിസ്ഥാനിലെ സ്‌ഫോടനത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു

single-img
4 April 2012

പാകിസ്ഥാനിലെ  ഖൈബര്‍ ജില്ലയിലെ ഖുറഖായ് ഗ്രാമത്തില്‍ നിന്നും ജമുറാദിലേക്ക് യാത്രക്കാരുമായി പോവുകയായിരുന്ന  വാനില്‍ സ്‌ഫോടനം.  ആറ് പേര്‍ കൊല്ലപ്പെടുകയും ഒമ്പത് പേര്‍ക്ക്  പരിക്കേല്‍ക്കുകയും ചെയ്തു.ടൗണിലേയ്ക്ക് സാധനങ്ങള്‍ വാങ്ങാനായി  പോയവരായിരുന്നു കൂടുതല്‍ പേരും.

സ്‌ഫോടനത്തില്‍ പരിക്കേറ്റവരില്‍ മൂന്നുപേരുടെ  നില ഗുരതരമാണ്.  ഇവരെ പെഷവാറിലെ ആശുപത്രിയിലേയ്ക്ക് മാറ്റി.  ആസൂത്രിത  സ്‌ഫോടനമാണോ എന്നതിനെ പറ്റി കൂടുതല്‍  തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന്  പോലീസ് വൃത്തങ്ങള്‍ പറഞ്ഞു.  മരിച്ചവരില്‍ ഗ്രാമത്തിലെ സര്‍ക്കാര്‍ ആശുപത്രിയിലെ  ഡോക്ടറും ഉള്‍പ്പെടുന്നു.