പാകിസ്ഥാനില്‍ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ അറസ്റ്റില്‍

single-img
4 April 2012

പാകിസ്ഥാനില്‍ 23 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ അറസ്റ്റില്‍. സമുദ്രാതൃത്തി  ലംഘിച്ച കുറ്റത്തിന്  പാകിസ്ഥാന്‍ സമുദ്രസുരക്ഷാ ഏജന്‍സി ഭടന്മാരാണ്   ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ  ഇന്നലെ അറസ്റ്റു ചെയ്തതത്.  പോര്‍ബന്ദറില്‍ നിന്ന് പോയ മത്സ്യത്തൊഴിലാളികളാണ് പിടിയിലായതെന്ന്  നാഷണല്‍ ഫിഷ് വര്‍ക്കേഴ്‌സ് ഫോറം സെക്രട്ടറി  മനിഷ് ലോധാരി  പറഞ്ഞു.

59 പാകിസ്ഥാന്‍ മത്സ്യത്തൊഴിലാളികള്‍  ഇന്ത്യന്‍ സമുദ്രാതൃത്തി ലംഘിച്ച കുറ്റത്തിന്  കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ പിടിയിലായിട്ടുണ്ട്.