അഞ്ചാം മന്ത്രി വേണ്ടെന്ന് കോൺഗ്രസ്

single-img
4 April 2012

മുസ്ലിം ലീഗിന് അഞ്ചാം മന്ത്രിസ്ഥാനം നൽകേണ്ടതില്ലെന്ന് കോൺഗ്രസ്.മുസ്‌ലിം ലീഗിന്റെ അഞ്ചാം മന്ത്രിസ്ഥാനം ആവശ്യത്തിന് ഒരു കാരണവശാലും വഴങ്ങേണ്ടതില്ലെന്ന് കോണ്‍ഗ്രസ് നേതൃയോഗം. കോൺഗ്രസിനു ഭൂരിപക്ഷ വിഭാഗങ്ങളിലെ വോട്ട് നഷ്ടപ്പെടുന്നതിനേ ഇത് വഴിവെക്കൂവെന്നും നേതൃയോഗം വിലയിരുത്തി.
കെ.പി.സി.സി ഭാരവാഹികള്‍, ഡി.സി.സി പ്രസിഡന്റുമാര്‍ എന്നിവരുടെ യോഗത്തിലും രാഷ്ട്രീയകാര്യ സമിതി യോഗത്തിലും ഒരേ അഭിപ്രായമാണ് ഉയര്‍ന്നത്.സംസ്‌ഥാനഘടകത്തിന്റെ പൊതുവികാരം ഹൈക്കമാന്‍ഡിനെ അറിയിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെ.പി.സി.സി. പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തലയും ഇന്നു വൈകിട്ട്‌ ഡല്‍ഹിക്കു പോകും.

നെയ്യാറ്റിന്‍കരയില്‍ ആര്‍. സെല്‍വരാജിനെ സ്ഥാനാര്‍ഥിയാക്കുന്നതിനോട് അനുകൂല വികാരമാണു യോഗത്തിൽ ഉണ്ടായത്.എന്നാല്‍ വി.എം.സുധീരനും കെ. മുരളീധരനും ഇക്കാര്യത്തില്‍ എതിരഭിപ്രായം പറഞ്ഞു.