മലയാളി നഴ്‌സ് മുംബൈയില്‍ കൊല്ലപ്പെട്ടു

single-img
4 April 2012

മോഷ്ടാക്കളുടെ ആക്രമണത്തില്‍പ്പെട്ട്  മലയാളി  നഴ്‌സ് ഫ് ളാറ്റില്‍ മരിച്ചനിലയില്‍. മുംബൈ ഡോള്‍ഡന്‍ പാര്‍ക്ക് ആശുപത്രിയില്‍ 16 വര്‍ഷമായി  ജോലി ചെയ്യുന്ന റോസ ആന്റണിയാണ്  മരിച്ചത്. ആലപ്പുഴ  പുളിങ്കുന്ന് സ്വദേശിയാണ് ഇവര്‍. മുഖം  തിരിച്ചറിയാന്‍ കഴിയാത്തവിധത്തില്‍ മുറിവേല്‍ക്കുകയും   കൈ ഇസ്തിരിപ്പെട്ടി വച്ച് പൊള്ളിച്ചനിലയിലുമായിരുന്നു.  ഇന്ന് ഉച്ചയ്ക്ക് മുമ്പാണ് സംഭവം നടന്നത് എന്ന് കരുതുന്നു. കോളേജില്‍ നിന്നു മടങ്ങിവന്ന മകനാണ് കൊലപാതക വിവരം പോലീസില്‍ അറിയിച്ചത്.   വെസ്റ്റ് ബേരാപ്പൂര്‍ ഫ് ളാറ്റിലാണ് ഇവര്‍ താമസിച്ചിരുന്നത്.  301,302 നമ്പര്‍  ഫ് ളാറ്റുകള്‍  ഇവരുടെതാണ്.  ഇവരുടെ പക്കലുണ്ടായിരുന്ന സ്വര്‍ണ്ണവും പണവും നഷ്ടപ്പെട്ടതായി പോലീസ്  പറഞ്ഞു. റോസമ്മയുടെ ഭര്‍ത്താവ്  വിദേശത്താണ്.