കാവ്യാമാധവനും വിനീതും ബ്രേക്കിംഗ് ന്യൂസ് ലൈവില്‍

single-img
4 April 2012

കാവ്യാമാധവനും വിനീതും 2009ലെ ബനാറസിനുശേഷം വീണ്ടും ഒന്നിക്കുന്നു.  ഷറഫുദ്ദീന്‍  ഷാ നിര്‍മ്മിക്കുന്ന ‘ബ്രേക്കിംഗ് ന്യൂസ് ലൈവ്’ എന്ന ചിത്രത്തിലാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്.   ചിത്രം സംവിധാനം ചെയ്യുന്നത് സുധീര്‍ അമ്പലപ്പാടാണ്. ചിത്രത്തിന്റെ  പൂജ കഴിഞ്ഞു.  കാവ്യാമാധവന്‍ നയന എന്ന കഥാപ്രാത്രത്തെയാണ് അവതരിപ്പിക്കുന്നത്. മാധ്യമ രംഗം പ്രമേയമാകുന്ന ഈ ചിത്രത്തില്‍ ചില സമകാലീന സംഭവവികാസങ്ങളും  ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം   മമ്മൂട്ടി നായകനായ ‘വെനീസിലെ വ്യാപാരി’യും  ദീലിപ് നായകനായ  ‘വെള്ളരിപ്രാവിന്റെ  ചങ്ങാതീ’ എന്നീ ചിത്രങ്ങളിലൂടെ വേണ്ടത്ര ശ്രദ്ധ നേടാതെ പോയ കാവ്യാമാധവന്‍ വലിയ പ്രതീക്ഷയാണ് ഈ ചിത്രം നല്‍കുന്നത്