മൂന്നാം ബദല്‍ ശക്‌തിപ്പെടുത്തും: കാരാട്ട്‌

single-img
4 April 2012

കോൺഗ്രസിനും ബി.ജെ.പിക്കും ബദലാകാൻ ഇടതു കക്ഷികൾക്ക് മാത്രമേ കഴിയൂ എന്ന് പ്രകാശ് കാരാട്ട്.മൂന്നാം ബദല്‍ രൂപീകരിക്കുന്നതിന് സി.പി.എം രാജ്യത്ത് ശക്തിപ്പെടണമെന്നും കാരാട്ട് പറഞ്ഞു.പാര്‍ട്ടിയുടെ വിപ്ലവപാതയില്‍ വിദേശ മാതൃകകള്‍ സ്വീകരിക്കില്ലെന്നും.ഇന്ത്യൻ സാഹചര്യത്തിനനുസരിച്ച് പ്രത്യയശാസ്‌ത്രപരമായ മാറ്റങ്ങള്‍ വരുത്തുമെന്നും കാരാട്ട്‌ പറഞ്ഞു. സിപിഎം ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ പ്രതിനിധി സമ്മേളനം കോഴിക്കോട്‌ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു കാരാട്ട്‌.