ടെക്നോസിറ്റിയിൽ ഇൻഫോസിസിന് 50 ഏക്കർ കൈമാറും

single-img
4 April 2012

പുതിയ ക്യാമ്പസ് സ്ഥാപിക്കുന്നതിനായി ഇന്ത്യൻ ഐ ടി ഭീമൻ ഇൻഫോസിസിന് കേരള ഗവണ്മെന്റ് 50 എക്കർ ഭൂമി കൈമാറുന്നു.മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി,ഇൻഫോസിസ് ചെയർമാൻ ക്രിസ് ഗോപാലകൃഷ്ണൻ,വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടി എന്നിവരുടെ സാന്നിദ്ധ്യത്തിൽ ഇതു സംബന്ധിച്ച കരാർ ഇന്ന് ഒപ്പുവെക്കും.ടെക്നോപാർക്കിനടുത്ത് പുതിയ ടെക്നോ സിറ്റിക്കായി ഏറ്റെടുത്ത സ്ഥലത്താണ് ഇൻഫോസിസിന്റെ കേരളത്തിലെ തന്നെ രണ്ടാമത്തെ ക്യാമ്പസ് വരുന്നത്.നിലവിൽ ടെക്നോപാർക്കിൽ 50 എക്കറിലുള്ള അവരുറ്റെ ക്യാമ്പസ്സിൽ നാലായിരം പേർ ജോലി ചെയ്യുന്നുണ്ട്.

പുതിയ സ്ഥലത്തിനായി ഏക്കറിന് ഒരു കോടി നിരക്കിലാണ് കമ്പനി ഗവണ്മെന്റിന് പ്രതിഫലം നൽകേണ്ടത്.വരാൻ പോകുന്ന ക്യാമ്പസ്സിൽ പതിനായിരം തൊഴിലവസരങ്ങളൊരുക്കാനാണ് ഇൻഫോസിസ് ലക്ഷ്യമിടുന്നത്.