വിഭാഗീയത:സി.ഐ.ടി.യു. ഇടുക്കി ജില്ലാ വൈസ് പ്രസിഡന്റ് സി.പി.എം. വിട്ടു.

single-img
4 April 2012

വിഭാഗീയതയിൽ മനം മടുത്ത് മുതിർന്ന ഒരു നേതാവ് കൂടി സി.പി.എം വിട്ടു.ഇടുക്കിയിലെ സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റായ എം.സി. മാത്യു പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചത്.സിപിഎം സംസ്ഥാന കമ്മറ്റിയംഗവും എന്‍.ജി.ഒ. യൂണിയന്‍ മുന്‍ സംസ്ഥാന പ്രസിഡന്റുമായ കെ.പി. മേരിയുടെ ഭര്‍ത്താവ് കൂടിയാണ് രാജിവെച്ച എം.സി. മാത്യു. വിഭാഗീയത ഇനി ആരു ചികിത്സിച്ചിട്ടായാലും മാറില്ലെന്ന് എം.സി മാത്യു പറഞ്ഞു.പാര്‍ട്ടിയുടെ വിവിധ മേഖലകളിലെ വിഭാഗീയത എന്റെ മനസ്സു മടുപ്പിച്ചു. പൊരുത്തപ്പെടാന്‍ വയ്യ, അതിനാല്‍ പിരിയുന്നുവെന്നു അദ്ദേഹം പറഞ്ഞു.