ഹരിദത്തിന്റെ ആത്മഹത്യ: ജില്ലാ ജഡ്ജിയെ ചോദ്യം ചെയ്യാൻ ഹൈക്കോടതി അനുമതി നൽകി

single-img
4 April 2012

സമ്പത്ത് കസ്റ്റഡി മരണക്കേസ് അന്വേഷണോദ്യോഗസ്ഥനായിരുന്ന സി.ബി.ഐ. എ എസ് പി പി.ജി.ഹരിദത്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ജില്ലാ ജഡ്ജിയെ ചോദ്യം ചെയ്യാൻ ഹൈക്കോടതി ക്രൈംബ്രാഞ്ചിന് അനുമതി നൽകി.ആലപ്പുഴ അഡീഷണൽ സെഷൻസ് ഫാസ്റ്റ് ട്രാക്ക് ജഡ്ജിയായ ബി.വിജയനെ ചോദ്യം ചെയ്യാനാണ് അനുമതി ലഭിച്ചിരിക്കുന്നത്.മാർച്ച് 15 നാണ് ഹരിദത്തിനെ മരിച്ച നിലയിൽ വീട്ടിൽ കണ്ടെത്തിയത്.അദേഹത്തിന്റെ ആത്മഹത്യക്കുറിപ്പിൽ ജഡ്ജിയെയും മറ്റ് രണ്ട് സി ബി ഐ ഉദ്യോഗസ്ഥരെയും കുറിച്ച് പരാമർശിച്ചിരുന്നു.തന്നെ അന്വേഷണത്തിൽ വഴി തിരിച്ച് വിടുകയും തെറ്റായ അന്വേഷണ റിപ്പോർട്ട് ഉണ്ടാക്കാൻ പ്രേരിപ്പിക്കുകയും ചെയ്തതായി മരിക്കുന്നതിന് മുൻപ് തന്നെ ഹരിദത്ത് ഉയർന്ന ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു.നിരപരാധികളായവരെ പ്രതിചേർക്കേണ്ടി വന്നതിലെ മനോവിഷമമാണ് ഹരിദത്തിന്റെ മരണത്തിലേയ്ക്ക് നയിച്ചതെന്നാണ് മരണക്കുറിപ്പ് വ്യക്തമാക്കുന്നത്.