ടട്ര സിബിഐ സംഘം അന്വേഷണം വ്യാപിപ്പിക്കുന്നു.

single-img
4 April 2012

ടട്ര ട്രക്ക് ഇടപാടിലുള്ള ക്രമക്കേടിനെക്കുറിച്ച് അന്വേഷിക്കുന്ന സിബിഐ സംഘം അന്വേഷണം വ്യാപിപ്പിക്കുന്നു.ഇതിന്റെ ഭാഗമായി പൊതുമേഖലാ സ്ഥാപനമായ ഭാരത് എര്‍ത്ത് മൂവേഴ്സ് ലിമിറ്റഡ് ചെയര്‍മാന്‍ വി.ആര്‍.എസ്. നട രാജനെ ചോദ്യം ചെയ്തേക്കും.ഇതുകൂടാതെ ടട്ര ട്രക്ക് ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണം യുകെയിലേക്കു വ്യാപിപ്പിക്കുന്നു.ടട്ര സിപോക്സ് കമ്പനിയുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ സിബിഐ സംഘം ഉടൻ യുകെയിലേക്കു തിരിക്കും.1997 ല്‍ ആയിരുന്നു ബിഇഎംഎൽ-ടട്ര കരാർ. കരസേനയ്ക്ക് ആവശ്യമായ ആറായിരം ട്രക്കുകള്‍ കൈമാറുന്ന കരാറായിരുന്നു ഇത്.