ഇനിയൊരു തിരഞ്ഞെടുപ്പിനില്ല :ആര്യാടൻ

single-img
4 April 2012

ഇനി ഒരു തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് കോൺഗ്രസ്സിന്റെ മുതിർന്ന നേതാവും വൈദ്യുത മന്ത്രിയുമായ ആര്യാടൻ മുഹമ്മദ് പറഞ്ഞു.കോൺഗ്രസ്സ് അനുകൂല സർവ്വീസ് സംഘടനയുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദേഹം. ഇത്തവണ ജനസമ്മതി തേടിയത് അവസാന പ്രാവശ്യമായിട്ടാരുന്നെന്നും അടുത്ത തവണയും അധികാരത്തിലേറുന്ന യുഡിഎഫ് സർക്കാറിൽ താൻ ഉണ്ടാകില്ലെന്നുമാണ് ആര്യാടൻ പറഞ്ഞത്.എന്നാൽ ഇതിനർഥം മരിച്ച് പോകുമെന്നല്ലെന്നും മത്സരരംഗത്തുണ്ടാകില്ലെന്നത് മാത്രമാണെന്നും അദേഹം കൂട്ടിച്ചേർത്തു.നെയ്യാറ്റിൻകരയിൽ കോൺഗ്രസ്സ് സ്ഥാനാർത്ഥി കഴിഞ്ഞ തവണത്തെക്കാൾ ഇരട്ടി വോട്ട് നേടി വിജയിക്കുമെന്നും യുഡിഎഫിന് അനുകൂലമായ ജനവികാരമാണ് ഉള്ളതെന്നും ആര്യാടൻ പറഞ്ഞു.