ആപ്പിളിന്റെ ഐ ഫോൺ 5 ജൂണിൽ

single-img
4 April 2012

ആപ്പിളിൽന്റെ പുതിയ തലമുറ ഫോൺ ആയ ഐ ഫോൺ 5 ഈ വർഷം ജൂണിൽ പുറത്തിറങ്ങുമെന്ന് റിപ്പോർട്ട്.കമ്പനിയ്ക്ക് ഉദ്യോഗാർത്ഥികളെ നൽകുന്ന ഫോക്സ്കോൺ ടെക്നോളജി ഗ്രൂപ്പിനെ ഉദ്ധരിച്ചാണ് ഈ വാർത്ത വന്നിരിക്കുന്നത്.ജൂണിൽ പുറത്തിറക്കേണ്ട ഫോണിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ 18,000 പേരെ ആപ്പിൾ ഫോക്സ്കോണിനോട് ആവശ്യപ്പെട്ടതായിട്ടാണ് റിപ്പോർട്ട്.ജൂൺ 11 മുതൽ 15 വരെ നടക്കുന്ന ആപ്പിളിന്റെ വേൾഡ് വൈഡ് ഡെവലപ്പേഴ്സ് കോൺഫറൻസിലാണ് ഐ ഫോൺ 5 അവതരിപ്പിക്കപ്പെടുക.ഐ ഫോൺ 4എസ് ഒഴികെ ഇതുവരെയുള്ള എല്ലാ ഐ ഫോൺ മോഡലുകളൂം ഈ കോൺഫറൻസിലാണ് അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്.പുതിയ ഐ ഫോൺ 5 ൽ ഈയിടെ പുറത്തിറങ്ങിയ ഐ പാഡിൽ ഉപയോഗിച്ചിരിക്കുന്ന 4.5 ഇഞ്ചിന്റെ റെറ്റിന ഡിസ്പലൈ ആണ് ഉപയോഗിച്ചിരിക്കുന്നത്.