ഇനി വൈറ്റ് ഹൗസ് സന്ദര്‍ശനത്തിന് തടസ്സമില്ല

single-img
3 April 2012

ആദ്യമായി വൈറ്റ് ഹൗസിന്റെ ഉള്‍ഭാഗദൃശ്യങ്ങള്‍ പുറത്തുവിടുന്നു. വൈറ്റ് ഹൗസിന്റെ മുറികളിലൂടെ ഡിജിറ്റല്‍ യാത്ര സാധ്യമാക്കുന്നതിനായി യു.എസ് പ്രസിഡന്റ് ബരാക് ഒബാമയും മിഷേലും ഗൂഗില്‍ അധികൃതരുമായി കരാര്‍ ഒപ്പിട്ടു.
വൈറ്റ് ഹൗസ് ഇനിമുതല്‍ എല്ലാ അമേരിക്കന്‍ പൗരന്‍മാര്‍ക്കും ഗൂഗിള്‍ ആര്‍ട്ട് പ്രോജക്ടിലെ ഡിജിറ്റല്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് സന്ദര്‍ശനം നടത്താമെന്ന് അമേരിക്കന്‍ പ്രഥമ വനിത മിഷേല്‍ മാധ്യമങ്ങളോട് പറഞ്ഞു. 2011 ന് ഫെബ്രുവരിയില്‍ നടപ്പിലാക്കിയ ഗൂഗിള്‍ ആര്‍ട്ട് പ്രോജക്ട് പ്രകാരം വൈറ്റ് ഹൗസിനകത്തുള്ള ചരിത്ര മ്യൂസിയത്തിലെ വസ്തുക്കളുടെ മികച്ച ദൃശ്യങ്ങള്‍ കാണാന്‍ കഴിയും. ഗൂഗില്‍ ആര്‍ട്ട് പ്രോജക്ടിന്റെ പുതിയ സംരഭമാണ് വൈറ്റ് ഹൗസ് ടൂര്‍ പദ്ധതി. ജനങ്ങള്‍ക്കായി തുറന്ന് കൊടുക്കുന്ന ലോകത്തിലെ തന്നെ ഏകവസതിയാണ് വൈറ്റ് ഹൗസ്.