വ്യാജവിസക്കേസിലെ ഒന്നാംപ്രതി പിടിയില്‍

single-img
3 April 2012

വ്യജ വിസ നല്‍കി  കോടികള്‍  തട്ടിച്ച കേസിലെ പ്രധാനപ്രതി അറസ്റ്റിലായി.  നെടുമങ്ങാട് പനവൂര്‍ ആട്ടുകാല്‍ വടക്കേവിള സജീന മന്‍സിലില്‍ അബ്ദുള്ള റഹ്മാന്‍ (55) ആണ്  പിടിയിലായത്. ഈ കേസിലെ രണ്ടും മൂന്നും പ്രതികളെ നേരത്തെ പിടിക്കുടിയിരുന്നു. അവര്‍ ജയിലിലാണ്.

ഗുഡ്‌വെ എന്റര്‍പ്രൈസസ് എന്ന പേരില്‍ പനച്ചമൂട്ടില്‍ ട്രവല്‍സ് നടത്തിയിരുന്ന അബ്ദുള്‍ റഹ്മാന്‍ എന്ന ഖരീം അമ്പതോളം പേരില്‍ നിന്നും  ലക്ഷങ്ങള്‍ വാങ്ങി വ്യാജവിസ നല്‍കിയിരുന്നു.  സിംഗപ്പൂര്‍, കൂവൈറ്റ് തുടങ്ങിയ  രാജ്യങ്ങളില്‍  ജോലിയുണ്ടെന്ന് പറഞ്ഞു പ്രചരിപ്പിച്ചായിരുന്നു വ്യാജ വിസ നല്‍കിയത്.   പല സ്ഥലങ്ങളിലും ഇതുപോലെ സ്ഥാപനം നടത്തി ഈ സംഘം തട്ടിപ്പു നടത്തിയിരുന്നു.  തമിഴ്‌നാട്ടിലും കേരളത്തിലുമുള്ളവര്‍ ആണ്  തട്ടിപ്പിന് ഇരയായിട്ടുള്ളത്.