രാഷ്ട്രപതി ഭവനിലേക്ക് സൈനിക നീക്കം?

single-img
3 April 2012

സൈന്യത്തിന്റെ രണ്ട് യൂണിറ്റുകൾ സർക്കാർ അറിയാതെ രാഷ്ട്രപതി ഭവൻ ലക്ഷ്യമാക്കി നീങ്ങിയതായി റിപ്പോർട്ട്.ജനുവരി പതിനാറിനായിരുന്നു സൈന്യത്തിന്റെ ഈ നടപടി.പ്രായവിവാദത്തിൽ പെട്ട കരസേന മേധാവി വികെ സിംഗ് സുപ്രീം കോടതിയെ സമീപിച്ചതിന്റെ തൊട്ടടുത്ത ദിവസമാണു സംഭവം നടന്നത്.ഇന്ത്യൻ എക്സ്പ്രസാണു ഈ വാർത്ത പുറത്ത് വിട്ടിരിക്കുന്നത്.എന്നാൽ പതിവ് പരിശീലന പരിപാടികളെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്ന വാർത്തകൾ സൃഷ്ടിക്കരുതെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു.