പ്രഭുദയ കപ്പലിന്റെ ക്യാപ്റ്റന് ജാമ്യം ലഭിച്ചു

single-img
3 April 2012

പ്രഭുദയ കപ്പല്‍ ബോട്ടിലിടിച്ച് അഞ്ചുപേരുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ അറസ്റ്റിലായ പ്രഭുദയ കപ്പലിന്റെ ക്യാപ്റ്റന്റെ അന്ധ്രാപ്രദേശ് വിശാഖപട്ടണം സ്വദേശി പെരേര ഗോര്‍ഡണ്‍ ചാള്‍സിന് കോടതി ഉപാധികോളോടെ ജാമ്യം അനുവദിച്ചു. ആലപ്പുഴ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ക്യാപ്റ്റന് ജാമ്യം അനുവദിച്ചത്. അഞ്ചു ലക്ഷം രൂപയുടെ ബോണ്ട് കെട്ടിവെയ്ക്കണമെന്നും സാക്ഷികളെ ഭീഷണിപ്പെടുത്തരുതെന്നും എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ ഹാജരാകണമെന്നുമാണ് ഉപാധികള്‍.