അഞ്ചാം മന്ത്രിയ്ക്കെതിരെ എൻഎസ്എസ്

single-img
3 April 2012

ലീഗിന് അഞ്ചാം മന്ത്രി സ്ഥാനം നൽകുന്നത് സാമുദായിക സന്തുലിതാവസ്ഥ തകർക്കുമെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ.വിവിധ യുഡിഎഫ് നേതാക്കൾ ഈ വിഷയത്തിൽ അറിയിച്ച അസംതൃപ്‌തി തന്നെയാണ് തങ്ങൾക്കും ഉള്ളതെന്നും അദേഹം പറഞ്ഞു.ലീഗിന്റെ കടും പിടുത്തത്തിന് യു ഡി എഫ് വഴങ്ങിക്കൊടുക്കരുതെന്നും സുകുമാരൻ നായർ ആവശ്യപ്പെട്ടു.പിറവത്തെ ജനങ്ങൾ വൻ ഭൂരിപക്ഷത്തിൽ ജയിപ്പിച്ച അനൂപ് ജേക്കബ്ബ് ഇപ്പോൾ തെക്ക് വടക്ക് നടക്കുന്ന അവസ്ഥയാണ് കാണുന്നതെന്നും ലീഗിന്റെ അഞ്ചാം മന്ത്രി സ്ഥാനവുമായി കൂട്ടിക്കുഴക്കാതെ എത്രയും വേഗം അനൂപിന്റെ സത്യപ്രതിജ്ഞ നടത്തണമെന്നും അദേഹം പറഞ്ഞു.ബാലകൃഷ്ണ പിള്ളയും മകൻ ഗണേഷ് കുമാറുമായുള്ള പ്രശ്നത്തിൽ എൻ എസ് എസിനു ഒരു നയമുണ്ടെന്നും ഉടൻ അക്കാര്യത്തിൽ ഒരു തീർപ്പ് വരുത്തുമെന്നും സുകുമാരൻ നായർ അറിയിച്ചു.