ഗാന്ധിജിയുടെ രക്തം വീണ പുല്‍ക്കൊടിയും മണ്ണും ബ്രിട്ടനില്‍ 17 ന് ലേലം

single-img
3 April 2012

1948ല്‍ മഹാത്മാഗാന്ധി  വെടിയേറ്റുവീണയിടത്തെ  മണ്ണും അദ്ദേഹത്തിന്റെ  രക്തം വീണപുല്‍ക്കൊടിയും ബ്രിട്ടനില്‍ 17ന് ലേലത്തിന് വയ്ക്കുന്നു.  യൂറോപ്പിലെ  പ്രമുഖ ലേല സ്ഥാപനമായ  മുള്ളോക്‌സ് ആണ് ഷ്രോപ്‌ഷെയറില്‍ ലേലം സംഘടിപ്പിക്കുന്നത്.  ഇതിനു പുറമെ ഗാന്ധിജിയുടെ കണ്ണട, ചര്‍ക്ക, ഗാന്ധിജിയുടെ ആത്മീയ സന്ദേശമുള്‍ക്കൊള്ളുന്ന അദ്ദേഹം  ഒപ്പിട്ട കൊളംബിയ ഡിസ്‌ക്, 1931 ല്‍ ഗാന്ധിജി ലണ്ടന്‍ സന്ദര്‍ശിച്ചതിന്റെ ഒറിജനല്‍ ഫോട്ടോഗ്രാഫുകള്‍, ഗാന്ധിജി ഇംഗ്ലീഷിലും ഗുജറാത്തിയിലും എഴുതിയ കത്തുകള്‍, ഒരു ഗുജറാത്തി പ്രാര്‍ത്ഥനാ പുസ്തകം എന്നിവയും   ലേലത്തിനുണ്ട്.

1948 ജനുവരി  30ന് ഗാന്ധിജി കൊല്ലപ്പെട്ടിടത്തു നിന്നുള്ള മണ്ണും രക്തത്തുള്ളി വീണ പുല്ലും  ശേഖരിച്ചത് പി.പി നമ്പ്യാര്‍ എന്ന വ്യക്തിയാണ് എന്ന് ലേലത്തിന്റെ സംഘാടകര്‍ വ്യക്തമാക്കുന്നു