ഗാന്ധിജി ഇന്ത്യൻ രാഷ്ട്രപിതാവാണെന്നതിന് രേഖകളില്ല

single-img
3 April 2012

മഹാത്മ ഗാന്ധിയെ രാഷ്ട്രപിതാവായി പ്രഖ്യാപിക്കുന്ന ഉത്തവവിന്റെ പകർപ്പ് ആവശ്യപ്പെട്ട് കൊണ്ട് പത്തു വയസ്സുകാരി വിവരാവകാശ നിയമത്തിന്റെ ചുവടുപിടിച്ച്  കൊണ്ട് സമർപ്പിച്ച അപേക്ഷ ഗവണ്മെന്റിന് തലവേദനയാകുന്നു.ഫെബ്രുവരിയിലാണ് ഐശ്വര്യ പരാഷർ എന്ന ആറാം ക്ലാസ്സ് വിദ്യാർത്ഥിനി പ്രധാന മന്ത്രിയുടെ പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്ക് ഇതു സംബത്തിച്ച അപേക്ഷ നൽകിയത്.തുടർന്ന് ഈ അപേക്ഷ ആഭ്യന്തരമന്ത്രാലയത്തിന് കൈമാറപ്പെട്ടു.എന്നാൽ ഇതു തങ്ങളുടെ പരിധിയിൽ പെടുന്നതല്ലെന്ന് പറഞ്ഞ് പുരാവസ്തു വകുപ്പിന് കൈമാറി മുഖം രക്ഷിച്ചിരിക്കുകയാണ് ആഭ്യന്തരമന്ത്രാലയം.എന്നാൽ ഇതു സംബന്ധിക്കുന്ന യാതൊരു രേഖകളും തങ്ങളുടെ കൈയിൽ ഇല്ലെന്ന് ഐശ്വര്യയ്ക്കയച്ച കത്തിൽ വ്യക്തമാക്കിരിക്കുകയാണ് പുരാവസ്തു വകുപ്പ്.ഇനിയും വിവരങ്ങൾ ആവശ്യമാണെങ്കിൽ പുരാവസ്തു വകുപ്പിൽ നേരിട്ട് വന്ന് പരിശോധിക്കാവുന്നതാണെന്നും കത്തിൽ പറഞ്ഞിട്ടുണ്ട്.