നഷ്ടപരിഹാരം നൽകാനുള്ള വിധിക്കെതിരെ ലളിത് മോഡി അപ്പീൽ നൽകും

single-img
3 April 2012

മുൻ ന്യൂസിലാന്റ് ക്രിക്കറ്റർ ക്രിസ്സ് കെയിൻസിന് നഷ്ടപരിഹാരം നൽകാനുള്ള കോടതി വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് ഇന്ത്യൻ പ്രീമിയർ ലീഗ് മുൻ കമ്മീഷണറായ ലളിത് മോഡി.മുൻപ് ഇന്ത്യൻ ക്രിക്കറ്റ് ലീഗിൽ കളിച്ചിരുന്ന സമയത്ത് കെയിൻസ് ഒത്തു കളിച്ചു എന്ന് ട്വിറ്ററിലൂടെ പറഞ്ഞതാണ് മോഡിയ്ക്ക് വിനയായത്.ഇതിന്റെ പേരിൽ ലണ്ടൻ ഹൈക്കോടതിയിൽ കെയിൻസ് ഫയൽ ചെയ്ത കേസിൽ ആണ് 90,000 പൌണ്ട് മോഡി നഷ്ടപരിഹാരം നൽകണമെന്ന് വിധി വന്നത്.ഈ വിധിയെ ചോദ്യം ചെയ്തു കൊണ്ടാണ് ഇപ്പോൾ അപ്പീൽ സമർപ്പിക്കാൻ പോകുന്നത്.ഈ മാസം 20 ആണ് അപ്പീൽ നൽകാനുള്ള അവസാന തീയതി.