ഇന്ധന വില വർദ്ധന:കൊൽക്കത്തയിൽ ഓട്ടോ ഡ്രൈവർമാർ അക്രമപാതയിൽ

single-img
3 April 2012

വാഹന ഇന്ധന വില വർദ്ധനവിൽ പ്രതിഷേധിച്ച് കൊൽക്കത്തയിൽ ഓട്ടോ ഡ്രൈവർമാർ പ്രക്ഷോഭത്തിൽ.നഗരത്തിൽ വിവിധ സ്ഥലങ്ങളിൽ ഗതാഗത തടസ്സമുണ്ടാക്കിയ അവർ ബസ്സുകൾക്ക് നേരെ കല്ലെറിയുകയും ചെയ്തു.ഇതു കാരണം ബസ്സ് യാത്രക്കാർക്ക് കാൽ നടയായി പോകേണ്ട അവസ്ഥയാണ് .വയസ്സായവർക്കും സ്കൂളിലേയ്ക്ക് പുറപ്പെട്ട കുട്ടികൾക്കും ഇത് മൂലം വളരെ ക്ലേശമനുഭവിക്കേണ്ടി വന്നു.സ്ഥിതിഗതികൾ നേരെയാക്കാൻ പോലീസ് പ്രവർത്തനം തുടങ്ങിയെങ്കിലും ആരെയും ഇതു വരെ അറസ്റ്റ് ചെയ്തിട്ടില്ല.