കിംഗ് ഫിഷർ ജീവനക്കാർ സമരത്തിനില്ല

single-img
3 April 2012

ശമ്പള കുടിശിക ആവശ്യപ്പെട്ട് സമരപ്രഖ്യാപനം നടത്തിയിരുന്ന കിംഗ് ഫിഷർ എയർലൈൻസ് ജീവനക്കാർ സമരത്തിൽ നിന്ന് പിന്മാറി.എയർലൈൻസ് തലവൻ വിജയ് മല്യയുമായി നടത്തിയ ചർച്ചയെത്തുടർന്നാണിത്.ഏപ്രിൽ പത്തിനകം കുടിശ്ശികയെല്ലാം കൊടുത്ത് തീർക്കാമെന്ന മല്ല്യ നൽകിയ ഉറപ്പ് തങ്ങൾ വിശ്വസിക്കുന്നതായി ജീവനക്കാർ പറഞ്ഞു.സാമ്പത്തിക പ്രശ്നങ്ങളെ ത്തുടർന്നുള്ള പ്രതിസന്ധി ഘട്ടമാണ് കിംഗ് ഫിഷർ ഇപ്പോൾ നേരിട്ട് കൊണ്ടിരിക്കുന്നത്.