മുൻ മന്ത്രിയ്ക്ക് വിഐപി പരിഗണന:അന്വേഷണത്തിന് ഉത്തരവ്

single-img
3 April 2012

മകളെ ബലം പ്രയോഗിച്ച് ഗർഭ ഛിദ്രം നടത്തിയതുമായി ബന്ധപ്പെട്ട് ശിക്ഷ അനുഭവിക്കുന്ന മുൻ പഞ്ചാബ് മുഖ്യമന്ത്രി ബിബി ജാഗിർ കൌറിന് ജയിലിൽ സുഖസൌകര്യങ്ങൾ ഒരുക്കിയതിനെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് പഞ്ചാബ് ജയിൽ ഡി ജി പി ശശികാന്ത് അറിയിച്ചു.32 ഇഞ്ച് എൽ സി ഡി ടിവി,ടിറ്റിഎച്ച് തുടങ്ങി വി ഐ പി പരിഗണനയോടെയാണ് മുൻ മന്ത്രി ജയിലിൽ കഴിഞ്ഞിരുന്നത്.ഇത്തരത്തിലുള്ള യാതൊരു വിധ പ്രവർത്തനങ്ങളും അനുവദിക്കുകയില്ലെന്ന് വ്യക്തമാക്കിയ ഡി ജി പി ,ജാഗിർ കൌറിനെ പാർപ്പിച്ചിരിക്കുന്ന കപൂർത്തല ജയിൽ സൂപ്രണ്ട് എസ്.പി.ഖന്നയ്ക്ക് നിയമം കർശനമായി നടപ്പാക്കുന്നത് സംബന്ധിച്ച് കത്തയച്ചതായും പറഞ്ഞു.