വിദേശതൊഴിലാളികള്‍ക്കായുള്ള ആദായ നികുതി സൗദി ശുറ കൗണ്‍സില്‍ തള്ളി

single-img
3 April 2012

രാജ്യത്തെ വിദേശതൊഴിലാളികള്‍ക്ക്  ആദായ നികുതി  ഏര്‍പ്പെടുത്താനുള്ള  നിര്‍ദേശം സൗദി ശുറ കൗണ്‍സില്‍ തള്ളി. ശുറയുടെ പതിനെട്ടാമത് സമ്മേളനത്തിലാണ് പൊതുസ്വകാര്യ മേഖലയിലെ  വിദേശികള്‍ക്കു വേണ്ടിയുള്ള ഈ നിര്‍ദ്ദേശം തള്ളിയത്. സക്കാത്ത് ആദായ നികുതി വിഭാഗത്തിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തി കൗണ്‍കസില്‍ അംഗം മുഹമ്മദ്  അല്‍ഖുവൈഹീസ്  ആണ് പുതിയ നികുതി  നിര്‍ദ്ദേശം അവതരിപ്പിച്ചത്. ഇത് അംഗീകരിക്കുന്നതിന് മതിയായ  വോട്ട് ലഭിക്കാതിരുന്നതിനെ തുടന്ന് നിര്‍ദ്ദേശം തള്ളുകയായിരുന്നു.

വിദേശതൊഴിലാളികള്‍ക്ക് ആദായ  നികുതി ചുമത്താനുള്ള നിര്‍ദ്ദേശം കൂടുതല്‍ പഠനത്തിനു വിഷയമാക്കണമെന്ന് ശുറ കൗണ്‍സിലിന്റെ സാമ്പത്തിക കമ്മിറ്റി അഭിപ്രായപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍  പറയുന്നു.