സൈനിക രംഗത്തെ മികച്ച സേവനം വനിതകളെ ആദരിച്ചു.

single-img
3 April 2012

അബുദാബി: സൈനിക  പ്രവർത്തന രംഗങ്ങളിൽ മികച്ച  സേവനം കാഴ്ച്ച വെച്ചതിന് യു എ  ഇ യിലെയും ഇതര  ജി സി സി രാജ്യങ്ങളിലെയും  വനിതകളെ യു എ ഇ  വനിതാ പോലീസ്അസോസിയേഷൻ ആദരിച്ചു.കുടുംബ ജീവിതത്തോടൊപ്പം ആഭ്യന്തര സുരക്ഷാജോലികളിൽ പങ്കാളികളാകുന്ന  അമ്മമാരെ മാതൃകയാക്കണമെന്നും ഉദ്ഘാടകയായ  വനിതാ പോലീസ് അസോസിയേഷൻ പ്രസിഡന്റ്  സെയ്ഫ  മുഹമ്മദ്  ഖാമിസ്  അഭിപ്രായപ്പെട്ടു.സമൂഹത്തിനു പ്രയോജനകരമായ  പുതു തലമുറയെ വാർത്തെടുക്കുന്നതിൽ പ്രധാന പങ്ക്  വഹിക്കുന്നത്  അമ്മമാരാണു അതിനാൽ അവരെ ആദരിക്കുന്നതിൽ അഭിമാനമുണ്ടെന്നും അവർ പറഞ്ഞു.യു എ  ഇ  ഉപ  പ്രധാനമന്ത്രിയും ആഭ്യന്തര  മന്ത്രിയുമായ  ഷെയ്ഖ് സൈഫ്  ബിൻ സായിദ് അൽ നഹ്യാന്റെ നേതൃത്വത്തിലായിരുന്നു ചടങ്ങുകൾ.                                                                                                                                                                                                                                                                                                                                                ബനാ അലി മുബാരക്  അബ്ദുല്ല  (ഖത്തർ),ക്യാപ്റ്റൻ ഫാത്തിമ ഒമർ അബ്ദുൽ റഹ്മാൻ(ബഹ് റൈൻ),ഫസ്റ്റ് ലഫ്റ്റനന്റ്  ഫറാഹ് അബ്ദുൽ ഗുലൂം(കുവൈത്ത്),ഡോക്ടർ ജമാൻ ഒമർ എന്നിവരെയും ,ഫസ്റ്റ് ലഫ്റ്റനന്റ്  സാറാ സാലഹ്  അൽ ഹാഷിമി ,ക്യാപ്റ്റൻ ഹലീമ സലിം ഹസൻ അൽ കുർദി ,അയിഷ  അബ്ദുല്ല ബിൻ ദസ്റ്റിൻ (ഷാർജ ),ഹംദ ഖലീഫ(അബുദാബി),നൂറ മുഹമ്മദ് (അജ്മാൻ ),ആസിയ മുഹമ്മദ്  മുസ്തഫ(ഫുജൈറ),നസീമ മുഹമ്മദ്(റാസൽ ഖൈമ) എന്നിവരെയാണ്  വിശിഷ്ട്ട സേവനത്തിനു ആദരിച്ചത്.