പോലീസ് സ്‌റ്റേഷന്‍ പരിസരത്ത് സ്‌ഫോടനം

single-img
3 April 2012

ചിറയിന്‍കീഴ് പോലീസ് സ്‌റ്റേഷറ്റന്‍ പരിസരത്ത് ഉഗ്രസ്‌ഫോടനം. ചൊവ്വാഴ്ച വൈകിട്ട് 6.30നാണ് സ്‌റ്റേഷന് പിന്‍ഭാഗത്തെ മതിലിനോട് ചേര്‍ന്ന്  സ്‌ഫോടനം നടന്നത്.  സ്‌റ്റേഷന് ഒരു കിലോ മീറ്റര്‍  ചുറ്റളവുവരെ ഉച്ചത്തില്‍ ശബ്ദം കേട്ടു.  സ്‌ഫോടനത്തില്‍ സ്‌റ്റേഷന്റെ  മേല്‍ക്കൂരയുടെ സീലിംഗ്  തടികള്‍ അടര്‍ന്നു വീഴുകയും  ബാത്ത്‌റൂമിലെ  വാതില്‍ ചിന്നിച്ചിതറുകയും ചെയ്തു. സംഭവസമയം ജിഡി ചാര്‍ജ്ജുകാരനും പാറാവുകാരനും  മാത്രമാണ് സ്‌റ്റേഷനില്‍ ഉണ്ടായിരുന്നത്. ആറ്റിങ്ങല്‍ ഡി.വൈ.എസ്.പി പ്രശാന്തന്‍, സി.ഐ ഷാജി എന്നിവര്‍ സംഭവ സ്ഥലതെത്തി.