ബറേലി-ഭുജ് എക്‌സ്പ്രസ് ട്രെയിന്‍ പാളം തെറ്റി നിരവധിപേര്‍ക്ക് പരിക്ക്

single-img
3 April 2012

ഗുജറാത്തിലെ  ഭുജ് റെയില്‍വേ സ്‌റ്റേഷനുസമീപം ബറേലി-ഭുജ് എക്‌സ്പ്രസ് ട്രെയിന്‍ പാളംതെറ്റി. എഞ്ചിനുള്‍പ്പെടെ നാല് ബോഗികള്‍ പാളംതെറ്റി നിരവധി പേര്‍ക്ക് പരിക്കേറ്റു. ട്രെയിനിന്റെ ബ്രേക്ക്  രത്‌നല്‍ ഗ്രാമത്തിന് സമീപം നഷ്ടപ്പെട്ടതു മൂലം  ഡ്രൈവര്‍ക്ക് ട്രെയിന്‍ നിയന്ത്രിക്കാന്‍ കഴിയാത്തതാണ്  അപകടത്തിനു കാരണമായതെന്ന് പ്രാഥമിക റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.  അപകടത്തെ തുടര്‍ന്ന് ട്രെയിനില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴുണ്ടായ തിരക്കിലും തിരക്കിലുംപെട്ടാണ് കൂടുതല്‍ പേര്‍ക്കും പരിക്കുപറ്റിയത്. പരിക്കേറ്റവരെ സമീപമുള്ള ആശുപത്രിയില്‍  പ്രവേശിപ്പിച്ചു.