കരസേനയുടെ ആയുധ സംഭരണം വേഗത്തിലാക്കാന്‍ ആന്റണി

single-img
3 April 2012

സായുധസേനകള്‍ക്കുള്ള ആയുധ സംഭരണം വേഗത്തിലാക്കാന്‍ പ്രതിരോധമന്ത്രി എ.കെ. ആന്റണി നിര്‍ദേശം നല്‍കി. ആയുധങ്ങള്‍ വാങ്ങുന്നതില്‍ കാലതാമസമോ വീഴ്ചയോ വരുത്തിയാല്‍ നടപടിയെടുക്കാവുന്ന തരത്തില്‍ നടപടിക്രമങ്ങളില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തണമെന്നു ജനറല്‍ വി.കെ. സിംഗ് ഉള്‍പ്പെടെസേനയിലെ ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയില്‍ പ്രതിരോധമന്ത്രി ആവശ്യപ്പെട്ടു. അടിയന്തരാവശ്യമുള്ള ആയുധങ്ങള്‍ വേഗത്തില്‍ വാങ്ങുന്നതിനായി സേനാമേധാവികള്‍ക്കു കൂടുതല്‍ സാമ്പത്തിക അധികാരങ്ങള്‍ നല്‍കാന്‍ സര്‍ക്കാര്‍ ഒരുക്കമാണെന്ന് ഇന്നലെ സൗത്ത് ബ്ലോക്കില്‍ കരസേനയിലെ ഉന്നതരുടെ യോഗത്തില്‍ പ്രതിരോധമന്ത്രി വ്യക്തമാക്കി. ആവശ്യത്തിന് ആയുധങ്ങളും വെടിക്കോ പ്പുകളും ഇല്ലെന്നു കാണിച്ചു പ്രധാനമന്ത്രിക്കു കരസേനാധിപന്‍ അയച്ച കത്ത് ചോര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് ആയുധശേഖരണത്തിനു നടപടി വേഗത്തിലാക്കാനുള്ള പുതിയ തീരുമാനം.