അനന്തഭദ്രത്തിനു ശേഷം ‘ഭദ്രാസനം’

single-img
3 April 2012

അനന്തഭദ്രത്തിന്റെ രണ്ടാംഭാഗം വരുന്നു.  ‘ഭദ്രാസനം’  എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നത് അനന്തഭദ്രത്തിന്റെ തിരക്കഥാകൃത്ത്  സുനില്‍ പരമേശ്വരന്‍ തന്നെയാണ്.  പരസ്യചിത്രങ്ങളിലൂടെ  മികവ് തെളിയിച്ച ജബ്ബാര്‍ കല്ലറയ്ക്കലാണ്   ഈ ചിത്രം സംവിധാനം ചെയ്യുന്നത്.

ദിഗംബരനിലൂടെ കഥപറയുന്ന ഭദ്രാസനത്തില്‍ പൃഥിരാജും കാവ്യാമധവനും ഉണ്ടാവില്ലെന്നാണ് സൂചന.  കന്നട നടി ഹരിപ്രിയയാണ്  ചിത്രത്തിലെ നായിക.  നായകന്റെ സ്ഥാനത്ത് ആരാണ് എന്നത് വെളിപ്പെടുത്തിയിട്ടില്ല.