കാലിഫോര്‍ണിയയിലുണ്ടായ വെടിവയ്പ്പില്‍ ഏഴുമരണം; ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്ക

single-img
3 April 2012

കാലിഫോര്‍ണിയയിലെ  ക്രിസ്ത്യന്‍  സര്‍വകലാശാലയില്‍  തോക്കുധാരി നടത്തിയ വെടിവയ്പ്പില്‍ ഏഴുപേര്‍ മരിക്കുകയും ഇന്ത്യന്‍ വിദ്യാര്‍ത്ഥിയായ ദാവീന്ദര്‍ കൗര്‍(19) എന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥി ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.  തെക്കന്‍ കാലിഫോര്‍ണിയയിലെ ഒയ്‌കോസ് ക്രിസ്ത്യന്‍ സര്‍വകലാശാലയിലാണ് സംഭവം നടന്നത്. ഇതുമായി ബന്ധപ്പെട്ട് പോലീസ് ഗോ എന്ന കൊറിയന്‍ വംശജനായ  പൗരനെ അറസ്റ്റ് ചെയ്തു.

സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥിയായ ഗോ കുറെ മാസങ്ങളായി  ക്ലാസില്‍  വരാറില്ലായിരുന്നു. സംഭവ ദിവസം രാവിലെ ക്ലാസിലെത്തിയ ഇയാള്‍  തോക്കു ചൂണ്ടി വിദ്യാര്‍ത്ഥികളോട് ചുവരിന് അഭിമുഖമായി  വരിവരിയായി നില്‍ക്കാന്‍ ആവശ്യപ്പെട്ടു എന്നാല്‍ പരിഭ്രാന്തരായ വിദ്യാര്‍ത്ഥികള്‍ തലങ്ങും വിലങ്ങും ഒടുന്നതിനിടെ  ഗോ  വെടിയിരുതിര്‍ക്കുകയും  വെടിയേറ്റ് വീണ സഹപാഠിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ  ദാവീന്ദറിന്റെ കൈയ്ക്ക്  വെടിയേല്‍ക്കുകയുമായിരുന്നു.  സംഭവസ്ഥലത്ത് അഞ്ച്‌പേര്‍ മരിക്കുകയും  രണ്ടുപേര്‍ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകും വഴിയും മരിക്കുകയുമായിരുന്നു.