ആദര്‍ശ്ഫ്ളാറ്റ് ക്രമക്കേട്: രണ്ട് ഉദ്യോഗസ്ഥര്‍ സി.ബി.ഐ കസ്റ്റഡിയില്‍

single-img
3 April 2012

ആദര്‍ശ് ഫ്ളാറ്റ്‌ ക്രമക്കേടുമായി ബന്ധപ്പെട്ട്  രണ്ട്  ഐ.എ.എസ് ഉദ്യോഗസ്ഥരെ  സി.ബി.ഐ കസ്റ്റഡിയിലെടുത്തു.   മഹാരാഷ്ട്രയിലെ  നഗരവികസന മന്ത്രാലയത്തിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന രാമാനന്ദ്  തിവാരി ഐ.എ.എസ് ഓഫീസാറായ  ജയ്‌രാജ്  പഥക്  എന്നിവരെയാണ് ഇന്ന് രാവിലെ സി.ബി.ഐ കസ്റ്റഡിയിലെടുത്തത്.

1978 കേഡറിലെ ഐ.എ.എസ് ഓഫീസറായിരുന്ന  ജയരാജ്  പഥക് മുന്‍സിപ്പല്‍  ബോഡി  ഉന്നതാധികാര സമിതിയുടെ  അനുവാദമില്ലാതെയാണ്  ഫഌറ്റിന്റെ  ഉയരം 100 മീറ്റര്‍ അനധികൃതമായി  ഉയര്‍ത്തുവാന്‍ അനുമതി നല്‍കിയത്.   ഇതിനു പ്രതിഫലമായി മകന്റെ പേരില്‍ ഒരു ഫഌറ്റ് അദ്ദേഹം വാങ്ങായതായും  സി.ബി.ഐ കണ്ടെത്തി.