സച്ചിന്‍ എന്റെ പ്രചോദനം: യുവ്‌രാജ്

single-img
2 April 2012

ഇന്ത്യ രണ്ടാമത് ക്രിക്കറ്റ് ലോകകപ്പ് നേടിയിട്ട് ഒരുവര്‍ഷം പൂര്‍ത്തിയായ അവസരത്തിലാണ് ലോകകപ്പില്‍ ഇന്ത്യയുടെ വിജയശില്‍പ്പി യുവരാജ് സിംഗ് കാന്‍സര്‍ ചികിത്സ കഴിഞ്ഞ് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയത്. ലോകകപ്പില്‍ തന്റെ മികച്ച പ്രകടനത്തിന് കാരണക്കാരന്‍ സച്ചിനാണെന്ന് യുവി ഇന്നലെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറഞ്ഞു. എറ്റവും ആവശ്യഘട്ടത്തില്‍ നീ ആകും താരമെന്നാണ് ലോകകപ്പിനിടെ സച്ചിന്‍ തന്നോട് പറഞ്ഞതെന്നും യുവി വെളിപ്പെടുത്തി.