തായ്‌ലന്‍ഡില്‍ സ്‌ഫോടന പരമ്പര; എട്ടുപേര്‍ മരിച്ചു

single-img
2 April 2012

തെക്കന്‍തായ്‌ലന്‍ഡിലുണ്ടായ സ്‌ഫോടന പരമ്പരയില്‍ എട്ടുപേര്‍ മരിച്ചു.  എഴുപതോളം പേര്‍ക്ക് പരിക്ക് പറ്റി.  സംഭവത്തിന് പിന്നില്‍  മുസ്ലീം വിഘടനവാദികളാണ് എന്ന് പോലീസ്  പറഞ്ഞു.  യാലയിലെ  തിരക്കുള്ള വാണിജ്യമേഖലയില്‍  മൂന്നുഭാഗത്തായിട്ടാണ് സ്‌ഫോടനം നടന്നത്.  മോട്ടോര്‍ സൈക്കിളിലുണ്ടായിരുന്ന ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു.   പട്ടാണിപ്രവിശ്യയിലെ  ഭക്ഷണ ശാലയ്ക്കും  ഒരു ഹോട്ടലിനു മുന്‍പിലുമായി മറ്റ് സ്‌ഫോടനങ്ങള്‍  നടന്നു.