ഇറ്റാലിയന്‍ കപ്പല്‍ വിട്ടുകൊടുക്കുന്ന കാര്യം മജിസ്‌ട്രേറ്റ് കോടതി തീരുമാനിക്കും

single-img
2 April 2012

ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളുടെ മരണത്തിനിടയാക്കിയ ഇറ്റാലിയന്‍ ചരക്കു കപ്പല്‍ എന്റിക്ക ലെക്‌സി വിട്ടുകൊടുക്കുന്ന കാര്യം മജിസ്‌ട്രേറ്റ് കോടതി തീരുമാനിക്കുമെന്ന് ഹൈക്കോടതി. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ മജിസ്‌ട്രേറ്റ് കോടതിക്ക് മാത്രമാണ് അധികാരമെന്നും കോടതി വ്യക്തമാക്കി. കപ്പല്‍ വിട്ടുകൊടുക്കാനുള്ള സിംഗിള്‍ ബെഞ്ച് ഉത്തരവ് നിയമപരമല്ലെന്നും ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. ഇറ്റാലിയന്‍ കപ്പല്‍ എന്റിക്കാ ലെക്‌സിക്ക് ഇന്ത്യന്‍ തീരം വിട്ടുപോകാന്‍ അനുമതി നല്‍കിയ ഹൈക്കോടതി സിംഗിള്‍ ബഞ്ച് വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് വെടിവയ്പ്പില്‍ കൊല്ലപ്പെട്ട മല്‍സ്യതൊഴിലാളികളുടെ കുടുംബാംഗങ്ങള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്.