അനൂപ് ജേക്കബ് പാണക്കാട് പോയതില്‍ അസ്വാഭാവികതയില്ല: വയലാര്‍ രവി

single-img
2 April 2012

മുസ്‌ലീം ലീഗ് അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുമായി അനൂപ് ജേക്കബ് എംഎല്‍എ കൂടിക്കാഴ്ച നടത്തിയതില്‍ അസ്വാഭാവികതയില്ലെന്ന് കേന്ദ്ര മന്ത്രി വയലാര്‍രവി. പിറവത്തെ വിജയത്തിനുശേഷം യുഡിഎഫിലെ മുതിര്‍ന്ന നേതാവിനെ സന്ദര്‍ശിക്കുക എന്നത് സ്വാഭാവിക നടപടി മാത്രമാണ്. മുന്നണിയുടെ ഭാഗമായ ചര്‍ച്ചകള്‍ മാത്രമാണിത്. മന്ത്രിയെ ലഭിക്കണമെന്നു ജേക്കബ് വിഭാഗത്തിന് ആഗ്രഹമുണ്ട്. ഇത്തരം പ്രശ്‌നങ്ങള്‍ മുന്നണിയില്‍ സ്വാഭാവികമാണെന്നും വയലാര്‍ രവി അറിയിച്ചു.