ലീഗിന്റെ അഞ്ചാംമന്ത്രി സ്ഥാനം നാളെ കെ.പി.സി.സി ചര്‍ച്ച ചെയ്യും: രമേശ് ചെന്നിത്തല

single-img
2 April 2012

ലീഗിന്റെ അഞ്ചാംമന്ത്രി സ്ഥാനം നാളെ നടക്കുന്ന  കെ.പി.സി.സി നേതൃയോഗത്തിലും രാഷ്ട്രകാര്യ സമിതിയോഗത്തിലും ചര്‍ച്ചചെയ്യുമെന്ന്  പാര്‍ട്ടി പ്രസിഡന്റ്  രമേശ് ചെന്നിത്തല.  നെയ്യാറ്റിന്‍കരയിലെ  സ്ഥനാര്‍ത്ഥിയെ കുറിച്ചും യോഗത്തില്‍  നാളെ ചര്‍ച്ചചെയ്യും.   പാണക്കാട്  ഹൈദരലി ശിഹാബ് തങ്ങളെ ജേക്കബും ജോണിനെല്ലൂരും  സന്ദര്‍ശിച്ചതില്‍  അസ്വാഭാവികതയില്ലെന്നും  അദ്ദേഹം പറഞ്ഞു.

പത്രവിതരണം തടസ്സപ്പെടുത്തിയുള്ള ഒരുവിഭാഗം ഏജന്റുമാരുടെ സമരം എത്രയുംവേഗം അവസാപ്പിക്കണമെന്നും ഇത് ജനങ്ങളുടെ അറിയാനുള്ള അവകാശത്തിനു നേരെയുള്ള കടന്നുകയറ്റമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.