പെട്രോള്‍ വില കൂട്ടിയില്ലെങ്കില്‍ വിതരണം നിയന്ത്രിക്കുമെന്ന് സര്‍ക്കാരിന് എണ്ണക്കമ്പനികളുടെ മുന്നറിയിപ്പ്

single-img
2 April 2012

നഷ്ടത്തില്‍ ശപായ്‌ക്കൊണ്ടിരിക്കുന്ന പെട്രോള്‍ വില കൂട്ടാന്‍ അനുവദിച്ചില്ലെങ്കില്‍ ഇന്ധന വിതരണം നിയന്ത്രിക്കേണ്ടിവരുമെന്ന് കേന്ദ്ര സര്‍ക്കാരിന് പൊതുമേഖലാ എണ്ണക്കമ്പനികളുടെ മുന്നറിയിപ്പ്. വില കൂട്ടാന്‍ തയാറായല്ലെങ്കില്‍ നികുതി ഇളവ് നല്‍കാന്‍ സര്‍ക്കാര്‍ തയാറാവണമെന്നും എണ്ണക്കമ്പനികള്‍ ആവശ്യപ്പെട്ടു. രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വില ഉയര്‍ന്ന സാഹചര്യത്തില്‍ നിലവില്‍ 48 കോടി രൂപയാണ് പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്ക് പ്രതിദിനം നഷ്ടമാകുന്നത്. പെട്രോള്‍ ലിറ്ററിന് 7.67 രൂപ നഷ്ടത്തിലാണ് വില്‍ക്കുന്നതെന്നും 20 ശതമാനം വില്‍പന നികുതി കൂടി ചേരുമ്പോള്‍ ഇത് 9.20 രൂപയിലെത്തുമെന്നും എണ്ണക്കമ്പനികള്‍ പറയുന്നു.