അഞ്ചാം മന്ത്രി: കെപിസിസി ചര്‍ച്ച ചെയ്യില്ലെന്ന് കെ.മുരളീധരന്‍

single-img
2 April 2012

മുസ്‌ലിം ലീഗിന്റെ അഞ്ചാം മന്ത്രി വിഷയം നാളെ നടക്കുന്ന കെപിസിസി യോഗത്തില്‍ ചര്‍ച്ച ചെയ്യില്ലെന്ന് കെ.മുരളീധരന്‍ എംഎല്‍എ. സംഘടന കാര്യങ്ങള്‍ മാത്രമാണ് നാളത്തെ യോഗത്തില്‍ ചര്‍ച്ച ചെയ്യുക. ലീഗിന്റെ നിലപാടുകള്‍ കോണ്‍ഗ്രസ് നേതൃത്വത്തെ സ്വാധീനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അഞ്ചാം മന്ത്രി വിഷയം നാളത്തെ കെപിസിസി യോഗം ചര്‍ച്ച ചെയ്യുമെന്ന് അധ്യക്ഷന്‍ രമേശ് ചെന്നിത്തല നേരത്തെ വ്യക്തമാക്കിയിരുന്നു. അഞ്ചാം മന്ത്രിയുടെ പേരില്‍ അനൂപ് ജേക്കബിന്റെ സത്യപ്രതിജ്ഞ വൈകിപ്പിക്കരുതെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു. ജയിച്ചാല്‍ അനൂപിന് മന്ത്രിസ്ഥാനം നല്‍കുമെന്ന് താന്‍ ഉള്‍പ്പടെയുള്ള യുഡിഎഫ് നേതാക്കള്‍ വാഗ്ദാനം ചെയ്തതാണ്. മന്ത്രിസ്ഥാനം നല്‍കിയില്ലെങ്കില്‍ പിറവത്തെ ജനങ്ങളോടുള്ള വഞ്ചനയാവുമെന്നും കെ.മുരളീധരന്‍ പറഞ്ഞു.