ലഷ്കർ തലവന്റെ തലയ്ക്ക് 1 കോടി ഡോളർ ഇനാം

single-img
2 April 2012

ന്യൂഡൽഹി: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ  സൂ ത്രധാരനും ലഷ്കറെ  തൊയ്ബ നേതാവുമായ ഹാഫിസ് സയിദിന്‍റെ തലയ്ക്കു യുഎസ് 1 കോടി ഡോളർ  ഇനാം പ്രഖ്യാപിച്ചു. ഇന്ത്യയില്‍ സന്ദര്‍ശനത്തിനെത്തിയ യു.എസ് സ്റ്റേറ്റ് അണ്ടര്‍ സെക്രട്ടറി വെന്‍ഡി ഷെര്‍മ്മാനാണ് ഇക്കാര്യം അറിയിച്ചത്.സയിദിനെക്കുറിച്ചു വിവരങ്ങള്‍ നല്‍കുകയോ പിടിച്ചു കൊടുക്കുകയോ ചെയ്യുന്നവര്‍ക്കാണു പാരിതോഷികം. ജമാത്ത് ഉദ് ദവ നേതാവു കൂടിയായ സയിദ് പാക് ഭീകരസംഘടനകളെ സഹായിക്കുന്നയാളാണ്. മുംബൈ ആക്രമണത്തില്‍ പങ്കുളള പാക് ചാരസംഘടന ഐഎസ്ഐക്ക് ആവശ്യമായ എല്ലാ  സഹായം ചെയ്തുകൊടുത്തതും സയിദ് ആണ്.തൊയ്ബയുടെ പ്രവര്‍ത്തനങ്ങളില്‍ സയീദിന്റെ  കൂട്ടാളിയായിരുന്ന അടുത്ത ബന്ധു അബ്ദുര്‍റഹ്മാന്‍ മക്കിയുടെ തലയ്ക്ക് 30 ലക്ഷം ഡോളറും അല്‍ക്വയ്ദയുടെ പുതിയ തലവന്‍ സവാഹിരിയുടെ തലയ്ക്ക് രണ്ടര കോടി ഡോളറും ഇനാം പ്രഖ്യാപിച്ചിട്ടുണ്ട്.