ഇറ്റാലിയന്‍ നാവികരുടെ റിമാന്‍ഡ് കാലാവധി 16വരെ നീട്ടി

single-img
2 April 2012

കൊല്ലത്ത് ഇറ്റാലിയന്‍ ചരക്കുകപ്പലില്‍ നിന്നുള്ള വെടിയേറ്റ് രണ്ടു ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെട്ട കേസില്‍ അറസ്റ്റിലായ രണ്ടു ഇറ്റാലിയന്‍ നാവികരുടെ റിമാന്‍ഡ് കാലാവധി ഈ മാസം 16വരെ നീട്ടി. കൊല്ലം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. ഇവരെ ചോദ്യം ചെയ്യാനും കോടതി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. കേസിലെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ടും പോലീസ് ഇന്ന് കോടതിയില്‍ സമര്‍പ്പിച്ചു. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ പാര്‍പ്പിച്ചിരിക്കുന്ന ഇറ്റാലിയന്‍ നാവികരെ നാളെ ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു.