ലീഗിന്റെ അഞ്ചാം മന്ത്രിയും അനൂപ് ജേക്കബും ഒരുമിച്ച് സത്യപ്രതിജ്ഞ ചെയ്യുമെന്ന് ലീഗ്

single-img
2 April 2012

അനൂപ് ജേക്കബ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുസ്‌ലീം ലീഗ് അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പിന്തുണ അറിയിച്ചു. അനൂപും ലീഗിന്റെ അഞ്ചാം മന്ത്രിയും ഒരുമിച്ച് സത്യപ്രതിജ്ഞ ചെയ്യുമെന്നും കേരളാ കോണ്‍ഗ്രസ് നേതാവ് ജോണി നെല്ലൂര്‍, അനൂപ് ജേക്കബ് എംഎല്‍എ എന്നിവരുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം തങ്ങള്‍ പറഞ്ഞു. എന്നാല്‍ ലീഗിന്റെ അഞ്ചാം മന്ത്രിസ്ഥാനവും അനൂപിന്റെ സത്യപ്രതിജ്ഞയും തമ്മില്‍ കൂട്ടിക്കുഴയ്‌ക്കേണ്ടതില്ലെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം കേരളാ കോണ്‍ഗ്രസ്- ജേക്കബ് ചെയര്‍മാന്‍ ജോണി നെല്ലൂര്‍ പറഞ്ഞു. സത്യപ്രതിജ്ഞ സംബന്ധിച്ച കാര്യങ്ങള്‍ മുഖ്യമന്ത്രി തീരുമാനിക്കുമെന്നും ജോണി നെല്ലൂര്‍ പറഞ്ഞു.