ചൈനയുടെ സുരക്ഷ തങ്ങളുടെ സ്വന്തം സുരക്ഷയായികാണുന്നുവെന്ന് ഗിലാനി

single-img
2 April 2012

ചൈനയുടെ ശത്രു പാകിസ്ഥാന്റെയും ശത്രുവാണെന്നും ചൈനയുടെ മിത്രം പാകിസ്ഥാന്റെയും  മിത്രമാണെന്നും  ചൈനയുടെ സുരക്ഷ തങ്ങളുടെ സ്വന്തം സുരക്ഷയായാണ് പാകിസ്ഥാന്‍ കരുതുന്നതെന്നും പാക് പ്രസിഡന്റ് യൂസഫ് റാസ ഗിലാനി. ബോവോ ഫോറം ഫോര്‍ ഏഷ്യയുടെ ഭാഗമായി ചൈനയുടെ  എക്‌സിക്യൂട്ടീവ് വൈസ് പ്രീമിയര്‍ ലീ കെക്യാങുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

അന്താരാഷ്ട്രതലത്തിലുണ്ടാകുന്ന മാറ്റങ്ങള്‍  കാര്യമാക്കുന്നില്ലെന്നും പാകിസ്ഥാന്റെ പരമാധികാരത്തെയും  ഭൂമിശാസ്ത്രപരമായ ഉദ്ഗ്രഥനത്തേയും ചൈന്ന ശരിവയ്ക്കുന്നുവെന്നും  ലീകെക്യാങ്  പറഞ്ഞു.