സി.പി.എം. പാര്‍ട്ടി കോണ്‍ഗ്രസിന് ഇന്ന് കൊടിയുയരും

single-img
2 April 2012

സി പി എം ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസിന് ഇന്ന് വൈകുന്നേരം കൊടിയുയരും. കോഴിക്കോട് കടപ്പുറത്തെ എം കെ പന്ഥെനഗറില്‍ സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പതാക ഉയര്‍ത്തും. പ്രതിനിധിസമ്മേളനം ചേരുന്ന സുര്‍ജിത് ജ്യോതിബസുനഗറില്‍ (ടാഗോര്‍ ഹാള്‍) വൈകുന്നേരം ഏഴിന് പ്രകാശ് കാരാട്ട് ദീപശിഖ തെളിക്കും. ആലപ്പുഴ വലിയ ചുടുകാട്ടില്‍ നിന്നും എ വിജയരാഘവന്റെ നേതൃത്വത്തില്‍ പതാകയും കയ്യൂരില്‍ നിന്ന് പി കരുണാകരന്റെ നേതൃത്വത്തില്‍ കൊടിമരവും സമ്മേളന നഗറില്‍ എത്തിക്കും. ഒഞ്ചിയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് പുറപ്പെട്ട ദീപശിഖാ പ്രയാണവും കോഴിക്കോടെത്തും. തുടര്‍ന്ന് ജാഥകള്‍ കോഴിക്കോട് നഗരത്തില്‍ സമ്മേളിച്ച് കടപ്പുറത്തേയ്ക്ക് നീങ്ങും. 815 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുക. ഏപ്രില്‍ ഒന്‍പതിന് സമ്മേളനം സമാപിക്കും.