മാലിന്യപ്രശ്‌നം പരിഹരിക്കണമെന്നു കോടതി

single-img
2 April 2012

സംസ്ഥാനത്തെ മാലിന്യപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി എടുക്കണമെന്നു ഹൈക്കോടതി നിര്‍ദേശിച്ചു. കൊല്ലം നഗരസഭയിലെ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ടു പോലീസ് സംരക്ഷണം ആവശ്യപ്പെട്ടുള്ള കൊല്ലം നഗരസഭയുടെ ഹര്‍ജി പരിഗണിക്കവേയാണ് ആക്ടിംഗ് ചീഫ് ജസ്റ്റീസ് മഞ്ജുള ചെല്ലൂരും ജസ്റ്റീസ് ചിദംബരേഷുമടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ നിരീക്ഷണം. മാലിന്യപ്രശ്‌നം പരിഹരിക്കാന്‍ ബജറ്റില്‍ തുക വകയിരുത്തിയിട്ടുണെ്ടന്നു സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. എന്നാല്‍, തുക കടലാസില്‍ ഒതുങ്ങരുതെന്നു ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. പ്രശ്‌നപരിഹാരം സംബന്ധിച്ച സര്‍ക്കാര്‍ നിലപാട് 12നു മുമ്പ് അറിയിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു.